വാരിസ് എന്ന ചിത്രത്തിൽ വിജയ്
വൻപ്രേക്ഷക പിന്തുണയുമായി വിജയ് ചിത്രം വാരിസ് സൂപ്പർ ഹിറ്റിലേക്ക്. ഫാമിലി ഇമോഷൻ, ആക്ഷൻ, പാട്ടുകൾ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അജിത് ചിത്രം തുണിവിനൊപ്പമാണ് പൊങ്കൽ ദിനം ചിത്രം തിയേറ്ററുകളിലെത്തിയത്. പതിനാറാം തവണയാണ് അജിത്തിന്റെയും വിജയ്യുടെയും സിനിമകൾ ഒരേ ദിവസം തിയറ്ററിലെത്തുന്നത്. ജില്ലയും വീരവുമാണ് ഏറ്റവുമൊടുവിൽ ഒരേദിവസം റിലീസ് ചെയ്തിരുന്ന ചിത്രങ്ങൾ.
തൊണ്ണൂറുകളിലെ വിജയ് സിനിമകളിൽ കണ്ട തമാശ–കുടുംബം–ഇമോഷൻസ്. ഇതിനു മേമ്പൊടിയായി ഒരൽപം ആക്ഷൻ. 170 മിനിറ്റിലധികം ദൈർഘ്യമുള്ള സിനിമയിൽ വിജയ് നിറഞ്ഞു നിൽക്കുന്നു. ഒപ്പം രശ്മിക മന്ദാനയുണ്ട്, എസ്.തമന്റെ ഗംഭീര ഗാനങ്ങളുണ്ട്, അച്ഛനായി ശരത്കുമാറുണ്ട്, പ്രധാനവില്ലനായി പ്രകാശ് രാജും പിന്നണിയായി സുമനുമുണ്ട്.
വിജയ് ആരാധകന് ആഘോഷിക്കാനുള്ള വകയുമായാണ് വാരിസിന്റെ വരവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കുടുംബപ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഇത്തവണ ദളപതിയുടെ വരവ്. തൊണ്ണൂറുകളിലെ വിന്റേജ് വിജയ് ആണ് വാരിസിലുണ്ടാവുകയെന്ന വാക്കു പാലിക്കാനാണ് ശ്രമമെന്ന് സംവിധായകൻ വംശി മുൻപ് പറഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ, ദ ബോസ് റിട്ടേൺസ് എന്ന പഞ്ച് ഡയലോഗും ചിത്രത്തിനു ചേരും.
ആമസോൺ പ്രൈം വീഡിയോ വൻ തുകയ്ക്കാണ് ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 25 കോടി രൂപയോളമാണ് കളക്ഷൻ നേടിയിരിക്കുന്നത്. അതിൽ തമിഴ്നാടിന് പുറത്തുനിന്ന് മാത്രം 9 കോടി രൂപ നേടിയിട്ടുണ്ട്. വിജയിയുടെ മാസ് രംഗങ്ങൾ, നാല് ഫൈറ്റ് സീക്വൻസുകൾ, ഗാനങ്ങൾ, അമ്മ - മകൻ സെന്റിമെന്റ്സ് തുടങ്ങിയവയായിരുന്നു വാരിസിന്റെ ഹൈലൈറ്റുകൾ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, ശരത്കുമാർ, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Content Highlights: vijay movie varisu running to super hit, varisu collection reports out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..