ചെന്നൈ: തുപ്പാക്കിയിലെ ഇന്റർവെൽ പഞ്ച് ഡയലോഗാണ് ഇന്ന് തമിഴകത്തെ വിജയ് ആരാധകരുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് ''ഐ ആം വേറ്റിങ്ങ്...''.
കോവിഡ് പ്രതിസന്ധിയിൽ ശ്വാസംമുട്ടി മരിക്കാറായ സിനിമാലോകത്ത് പുത്തൻ ഉണർവുമായി രക്ഷകൻ അവതരിക്കുന്നു. പൊങ്കൽ ആഘോഷങ്ങൾക്ക് നിറം പകർന്ന് തമിഴകമാകമാനം ഇളയദളപതി ചിത്രം മാസ്റ്ററിന്റെ വിശേഷങ്ങളിൽ നിറയുകയാണ്.
കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള സിനിമാ പ്രദർശനം എത്രത്തോളം പ്രാവർത്തികമാകുമെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി.
തമിഴകത്തെ തെരുവോരങ്ങളിൽ വിജയും- വിജയ് സേതുപതിയും കൊമ്പുകോർക്കുന്ന പോസ്റ്ററുകൾ നിറഞ്ഞു കഴിഞ്ഞു. ചിത്രം റീലിസ് ചെയ്യുന്ന പ്രധാനതീയേറ്ററുകൽലേക്കെല്ലാം കൂറ്റൻ കട്ട് ഔട്ടുകൾ എത്തുകയാണ്.
2020 മാർച്ചോടെ ഇരുട്ടുവീണ വെള്ളിത്തിരയിലേക്ക് വെളിച്ചമെത്തുന്നത് ഇളയദളപതി ചിത്രത്തിലൂടെയാണ് എന്നത് വിജയ് രസികരുടെ ആവേശം ഇരട്ടിയാക്കുന്നു.
'കൈദി'ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ സംവിധായകൻ ലോകേഷ് കനകരാജിന്റെ ആദ്യ വിജയ് ചിത്രം എന്നതാണ് മാസ്റ്ററിന് പ്രതീക്ഷനൽകുന്ന മറ്റൊരു ഘടകം.
തമിഴകത്ത് 800-ൽ അധികം തീയേറ്ററുകളിൽ മാസ്റ്റർ പ്രദർശനത്തിനെത്തും.ലോക് ഡൗണിനുമുൻപ് എത്തിയ രജനികാന്ത് ചിത്രം'ദർബാറിന്' ആദ്യദിനം ആയരിത്തിലധികം തീയേറ്ററുകളാണ് ലഭിച്ചിരുന്നത്.ആഘോഷങ്ങൾക്ക് ശക്തമായ വിലക്ക് ഏയർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇളയദളപതിചിത്രത്തിന്റെ പ്രദർശനം പുലർച്ചേ നാലിനുതുടങ്ങാനാണ് ആരാധകരുടെ നീക്കം. ചെന്നൈ മൗണ്ട് റോഡിലെ അണ്ണാതീയേറ്ററിലും ആവഡിയിലെ തീയേറ്റുകളുമെല്ലാം നാലുമണിയ്ക്കുള്ള പ്രദർശനത്തിനായി ഒരുങ്ങി കഴിഞ്ഞു.
ആദ്യ പ്രദർശനത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ആരാധകരുടെ തിരക്ക് ഇതിനോടകം തന്നെ വലിയവാർത്തയായി.
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് വിജയ് ഫാൻസ് ഫസ്റ്റ്ഡേ ഫസ്റ്റ് ഷോയുടെ ടിക്കറ്റുകൾ സ്വന്തമാക്കാൻ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ മത്സരിച്ചത്. ചെന്നൈയിലെ തീയേറ്ററുകളിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു.
തമിഴ്നാട്ടിലെ തീയേറ്ററുകളിലെ മുഴുവൻ സീറ്റും പ്രദർശനത്തിനായി തുറന്നുകൊടുന്നവെന്നായിരുന്നു സംസ്ഥാനസർക്കാർ തുടക്കത്തിൽ അറിയിച്ചിരുന്നത്.എന്നാൽ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാറും മദ്രാസ് ഹൈക്കോടതിയും എത്തിയതോടെ സർക്കാർ നിലപാട് മാറ്റുകയായിരുന്നു. തീയേറ്ററുകളിലെ പകുതിസീറ്റുകളിലേയ്ൽക്ക് മാത്രമായിരിക്കും നിലവിൽ പ്രവേശനം നടത്തുക.
Content highlights :vijay movie master release preparations are completed in tamilnadu