Master movie poster
ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇളയദളപതി വിജയുടെ മാസ്റ്റർ തിയേറ്ററുകളിലെത്തി. ദക്ഷിണേന്ത്യയിലൊട്ടാകെ ആയിരത്തിലധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ 800-ലധികം തിയേറ്ററുകളിലും കേരളത്തിൽ 500 എണ്ണത്തിലുമാണ് ചിത്രം പ്രദർശനം തുടരുന്നത്.
ഏറെ നാളുകൾക്കുശേഷം തങ്ങളുടെ പ്രിയപ്പെട്ട നടനെ വെള്ളിത്തിരയിൽ കണ്ടപ്പോൾ കാണികളുടെ ആവേശം ഇരട്ടിയായി. ചിത്രത്തിലെ ഓരോ രംഗത്തെയും കൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് ആരാധകർ വരവേറ്റത്. ഡാൻസ് കളിച്ചും പാലഭിഷേകം നടത്തിയുമാണ് വിവിധ തിയേറ്ററുകൾ ചിത്രത്തെ വരവേറ്റത്. വിജയ്ക്കൊപ്പം മക്കൾസെൽവം വിജയ് സേതുപതിയും ഒന്നിക്കുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ആണ്. ഇപ്പേൾ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
Content highlights :vijay movie master massive response now
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..