'ലിയോ'യുടെ ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നു; മുന്നറിയിപ്പുമായി അണിയറപ്രവര്‍ത്തകര്‍


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  

ലിയോ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

വിജയ് നായകനായെത്തുന്ന 'ലിയോ'യുടെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കശ്മീരില്‍ പുരോഗമിക്കവേയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കുറച്ച് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് ലീക്കായിരിക്കുന്നത്. വിജയ് വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് നടന്നുപോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ദൃശ്യങ്ങള്‍ ലീക്കായതിനെക്കുറിച്ച് പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് ഒരു ടെക്നോളജി സെക്യൂരിറ്റി കമ്പനി സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിയോയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ലീക്കായ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യരുതെന്ന് ഇവര്‍ അറിയിച്ചു. വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ 'ലിയോ'യിലെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ലോകേഷ് കനകരാജ് പുറത്തുവിട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ്, ലോകേഷ് എന്നിവര്‍ക്കൊപ്പം മലയാളി താരം മാത്യു തോമസ്, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും ഈ ഫോട്ടോയില്‍ ഉണ്ടായിരുന്നു.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.

Content Highlights: vijay movie leo location video leaked online

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
വീഡിയോയിൽ നിന്നും

1 min

ഞെട്ടിത്തരിച്ച് അജു വർഗീസ്; 'ഫീനിക്സ്' ചിത്രത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടുന്നു

May 27, 2023


balachandra menon, venu kunnappilli

2 min

'കാര്യം നിസാരമല്ല, വേണു നേടിയത് അപൂർവ വിജയം'; 2018-ന്റെ നിർമാതാവിനെ അഭിനന്ദിച്ച് ബാലചന്ദ്ര മേനോൻ

May 27, 2023


Actor Ashish Vidyarthi

1 min

'ആശിഷ് വിദ്യാര്‍ത്ഥി വിശ്വാസവഞ്ചന കാണിച്ചിട്ടില്ല'; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ

May 26, 2023

Most Commented