തിയ്യറ്ററില്‍ ഏറ്റവും കൂടുതൽ സ്വീകരണം വിജയ് ചിത്രങ്ങള്‍ക്കെന്ന് വെളിപ്പെടുത്തല്‍


തമിഴില്‍ ഈ വര്‍ഷത്തിലും അടുത്ത വര്‍ഷം തുടക്കത്തിലും ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്.

തിയ്യറ്ററുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത വിജയ് ചിത്രങ്ങള്‍ക്കാണെന്ന് വെളിപ്പെടുത്തി തിയ്യറ്റര്‍ ഉടമ. ചെന്നൈയില്‍ വര്‍ഷങ്ങളായി മള്‍ട്ടിപ്ലക്‌സ് തിയ്യറ്റര്‍ നടത്തുന്ന ഉദീപാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

തമിഴില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷം തുടക്കത്തിലും ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്. വിജയ് നായകനായ സര്‍ക്കാറും രജനികാന്ത് നായകനായ 2.0 വും പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് ഉദീപിന്റെ തുറന്നു പറച്ചിൽ.

"ഏറ്റവും കൂടുതല്‍ ഹൗസ് ഫുള്‍ ഷോ വിജയ് ചിത്രങ്ങള്‍ക്കാണ്. രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ്. അവരുടെ പേര് മാത്രം മതി ആളെ കൂട്ടാന്‍. എന്നാല്‍ ഈ കൂട്ടത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് വിജയ് ചിത്രങ്ങളാണ്. മറ്റൊരു താരത്തിന്റെ ചിത്രത്തിനും ഇത്രമാത്രം തിരക്ക് അനുഭവപ്പെടാറില്ല"-ഉദീപ് പറഞ്ഞു.

ഹിറ്റ് മേക്കര്‍ എ.ആര്‍ മുരുഗദോസ് ആണ് സര്‍ക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നവംബര്‍ 6 ന് ചിത്രം പുറത്തിറങ്ങും.

ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സിന്റെ റെക്കോഡ് തകര്‍ത്താണ് ടീസര്‍ മുന്നേറിയത്. യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ലൈക്ക്‌ സ്വന്തമാക്കുക എന്ന റെക്കോഡാണ് സര്‍ക്കാര്‍ നേടിയത്.

Content Highlights: vijay movie get great reception in theater sarkar udeep multiplex owner rajanikanth 2.0 teaser

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented