നവജാതശിശുവിന് സ്വർണമോതിരം സമ്മാനിക്കുന്ന വിജയ് ആരാധകർ, വാരിസ് സിനിമയിൽ വിജയ് | ഫോട്ടോ: twitter.com/TVMIoffl, twitter.com/actorvijay
വെള്ളിത്തിരയിൽ വിജയ് എന്ന നടൻ അവതരിച്ചിട്ട് 30 വർഷമാവുകയാണ്. ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം നടത്തിയ ഒരു പ്രവൃത്തി വാർത്തകളിൽ ഇടംപിടിക്കുകയാണ്.
വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയിൽ നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് സ്വർണമോതിരം നൽകിയിരുന്നു.
വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. പൊങ്കൽ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന തീ ദളപതി എന്ന ഗാനം യൂട്യൂബിൽ 13 മില്ല്യൺ കാഴ്ചക്കാരും കടന്ന് കുതിക്കുകയാണ്.
ചിത്രത്തിലേതായി ആദ്യമിറങ്ങിയ 'രഞ്ജിതമേ' എന്ന വിജയ് ആലപിച്ച ഗാനം യൂട്യൂബിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് മുന്നേറുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്. രശ്മിക മന്ദന്ന, പ്രകാശ് രാജ്, ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. തമൻ ആണ് സംഗീതസംവിധാനം.
Content Highlights: vijay makkal Iyakkam members shower newborns with gold, 30 years of vijayism programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..