Vijay
ചെന്നെെ: ഫ്ലാറ്റ് ഒഴിയാൻ വിസമ്മതിച്ച മുൻ ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരേ പരാതിയുമായി നടൻ വിജയ്. രവിരാജയ്ക്കും എ.സി കുമാറിനുമെതിരേയാണ് വിജയുടെ വക്കീൽ പരാതിയുമായി വിരുഗംബക്കം പോലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുന്നത്. സാലിഗ്രാമത്തിൽ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് വർഷങ്ങളായി ഇരുവരും താമസിച്ചിരുന്നത്. എന്നാൽ ഫ്ലാറ്റ് ഒഴിയാനുള്ള വിജയുടെ ആവശ്യം ഇവർ നിരസിക്കുകയായിരുന്നു. ഇതിനെതിരായാണ് വിജയ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
വിജയ് മക്കൾ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിന്റെ പേരിൽ പുറത്താക്കിയിരുന്നു. കൂടാതെ വിജയ്യുടെ അച്ഛൻ എസ് ഏ ചന്ദ്രശേഖറിന് രാഷ്ട്രീയ പാർട്ടി നിർമാണത്തിന് സഹായവുമായി കൂടെ നിൽക്കുകയും ചെയ്തിരുന്നു.
പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയ് മക്കൾ ഇയക്കത്തിലെ മുൻ അംഗങ്ങളെ ചേർത്ത് പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോർട്ടുകൾ. എസ് എ ചന്ദ്രശേഖർ മക്കൾ ഇയക്കം എന്ന പേരിലാണ് പാർട്ടി രൂപീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്റ്ററിന്റെ തീയേറ്റർ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാളവിക മോഹൻ നായികയായെത്തുന്ന ചിത്രം ജനുവരി പതിമൂന്നിനാണ് റിലീസിനെത്തുന്നത്.
Content Highlights :Vijay Lodges police complaint against Former Members Of Vijay Makkal Iyakkam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..