ഈ ചിത്രങ്ങള്‍ പരിഹസിച്ചവര്‍ക്കും വിജയ് ഹേറ്റേഴ്‌സിനുമുള്ള മറുപടി- ആരാധികമാര്‍ പറയുന്നു


അണ്ണനെ എനിക്ക് ജീവനാണ്. അത്രമാത്രം ഇഷ്ടമാണ്. തിരുപ്പാച്ചിയുടെ റിലീസ് സമയത്ത് ഞാന്‍ ജോലിക്ക് പോയിരുന്നു. തൂപ്പുജോലി ചെയ്തിരുന്നു.

ന്യഭാഷാ ചിത്രങ്ങളെ എന്നും നെഞ്ചോടു ചേര്‍ത്തിട്ടുള്ളവരാണ് മലയാളികള്‍. അതില്‍ ഏറെ പ്രിയപ്പെട്ടതാണ് തമിഴ് സിനിമകളും താരങ്ങളും. രജനീകാന്ത് മുതല്‍ പുതുതലമുറ താരങ്ങളില്‍ ശിവകാര്‍ത്തികേയന് വരെ കേരളത്തില്‍ ആരാധകരുണ്ട്. അതില്‍ ഏറെ ആരാധകരുള്ള ഒരു താരമാണ് വിജയ്. അദ്ദേഹത്തെ ഒരു നോക്കു കാണാനും ഒപ്പം നിന്നൊരു ചിത്രമെടുക്കുവാനും വേണ്ടി ചെന്നൈയിലേക്ക് വണ്ടി കയറുന്ന ആളുകള്‍ നിരവധിയാണ്. അങ്ങനെയൊരു ആരാധികയാണ് തിരുവനന്തപുരം സ്വദേശിനി ശരണ്യ വൈശാഖ്. വിജയിനെ നേരിട്ടു കണ്ട ആഹ്ളാദം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് ഈ പെണ്‍കുട്ടിയെ അണ്ണന്‍ സഹോദരി എന്ന് വിളിച്ച് തമിഴ്‌നാട്ടില്‍ നിന്നുപോലും ആശംസകള്‍ തേടിയെത്തിയത്. ശരണ്യയ്‌ക്കൊപ്പം വിജയ് നില്‍ക്കുന്ന ചിത്രം നടി സമന്ത സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത് തരംഗമായിരുന്നു.

പൊതുവേ സ്ത്രീകള്‍ സജീവമല്ലാത്ത ഫാന്‍സ് അസോസിയേഷനുകളില്‍ എത്തിപ്പെട്ടത് ഏറെ പരിഹാസങ്ങളും അവഗണനകളും സഹിച്ചാണെന്ന് ശരണ്യ പറയുന്നു. വിജയ് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഭാരവാഹികളായ ബിന്ദുവും സൗമ്യയും.

''ഫാന്‍സ് അസോസിയേഷനില്‍ എന്റെ സുഹൃത്തുക്കളായ ബിന്ദു, സൗമ്യ എന്നിവര്‍ എത്തിയത് ഏറെ കഷ്ടപ്പെട്ടാണ്. അവരാണ് പെണ്‍കുട്ടികളുടെ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. സൗമ്യയാണ് പ്രസിഡന്റ് ബിന്ദു ചേച്ചി വൈസ് പ്രസിഡന്റ്. ബിന്ദു ചേച്ചിയും സൗമ്യയും അണ്ണനെ കാണാന്‍ 2016 ല്‍ ചെന്നൈയിലേക്ക് വന്നു. പക്ഷേ കഴിഞ്ഞില്ല. അന്ന് ചില ആണ്‍കുട്ടികളും വിജയ് ഹേറ്റേഴ്‌സും അവരെ കളിയാക്കി. നിങ്ങള്‍ ഒരിക്കലും വിജയിനെ കാണില്ലെന്ന് അവര്‍ പറഞ്ഞു. ഈ ചിത്രം അവരെ പരിഹസിച്ചവര്‍ക്ക് ചെകിട്ടത്ത് നല്‍കുന്ന അടിയാണ്. ബിന്ദു ചേച്ചി പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. അവര്‍ക്ക് അവരുടെ ബുദ്ധിമുട്ടുകളെല്ലാം അണ്ണനെ കണ്ട് പറയണം എന്നുണ്ട്. സൗമ്യയുടെ ആഗ്രഹം അണ്ണന്‍ അവളുടെ വിവാഹത്തിന് വരണം എന്നാണ്. വിജയ് അണ്ണനെ കാണാന്‍ കൊതിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരുടെ ആഗ്രഹം കൂടി നിറവേറണം.''

ബിന്ദു പറയുന്നതിങ്ങനെ..

''അണ്ണനെ എനിക്ക് ജീവനാണ്. അത്രമാത്രം ഇഷ്ടമാണ്. തിരുപ്പാച്ചിയുടെ റിലീസ് സമയത്ത് ഞാന്‍ ജോലിക്ക് പോയിരുന്നു. തൂപ്പുജോലി ചെയ്തിരുന്നു. ജോലിക്കിടയില്‍ എവിടെയോ വച്ചാണ് തിരുപ്പാച്ചിയിലെ കഥാപാത്രങ്ങളെക്കുറിച്ച് കേള്‍ക്കുന്നത്. ശിവഗിരിയും കര്‍പ്പകവും . ശിവഗിരിയെപ്പോലെ ഒരു അണ്ണന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു. എനിക്ക് കുട്ടിക്കാലം മുതല്‍ അച്ഛനും അമ്മയും ഇല്ല. സിനിമയില്‍ അണ്ണനെ കണ്ടപ്പോള്‍ ആരൊക്കയോ എനിക്ക് ഉള്ളപോലെ തോന്നി. അനിയത്തിക്ക് വേണ്ടി മദ്രാസ് നഗരം മുഴുവന്‍ മാറ്റിമറിച്ച അണ്ണന്റെ കഥാപാത്രം. എനിക്ക് അണ്ണനെ എങ്ങിനെയെങ്കിലും കാണണം എന്ന് തോന്നി. അങ്ങിനെയാണ് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാമെന്ന് വിചാരിച്ചത്. അപ്പോള്‍ ഫാന്‍സ് അസോസിയേഷനില്‍ പെണ്‍കുട്ടികള്‍ ഇല്ല. ഞാനും എന്റെ അനിയത്തി രേഷ്മയും സൗമ്യയും ചേര്‍ന്നാണ് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയത്.''

''എനിക്ക് ഡാന്‍സ് ഇഷ്ടമാണ്. പോക്കിരിയിലെ പാട്ടുകള്‍ കണ്ടപ്പോള്‍ വീട്ടില്‍ സിനിമ കാണണമെന്ന് പറഞ്ഞ് വാശിപിടിച്ചു. അങ്ങനെ അണ്ണന്റെ സിനിമകള്‍ കണ്ടു തുടങ്ങിയതാണ്. ഇപ്പോള്‍ കടുത്ത ആരാധികയാണ്''- സൗമ്യ പറഞ്ഞു.

Content Highlights: Vijay kerala fans women vijay women fans association saranya Vysakh bindu souwmya

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented