Vijay
ചെന്നൈ: ആഡംബരക്കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസില്‍ നടന് വിജയ്ക്ക് ആശ്വാസം. വിജയെ രൂക്ഷമായി വിമര്‍ശിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്ത സിംഗിള്‍ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ നീതിരഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടു. ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആര് ഹേമലത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
വിജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വിജയ് നാരായണനാണ് ഹാജരായത്. പ്രവേശന നികുതിയെ ചോദ്യം ചെയ്തല്ല, സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങളെ ചോദ്യം ചെയ്താണ് ഹര്‍ജിയെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. വിജയ് അടയ്ക്കാന്‍ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തില്‍ അടയ്ക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയം നീട്ടിക്കൊണ്ടു പോകാന്‍ താല്പര്യമില്ല, അതിനാല്‍ ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയുടെ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചു.
ജൂലൈ 13നാണ് വിജയെ വലിയ പ്രതിരോധത്തിലാക്കിയ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി വന്നത്. സിനിമയില്‍ മാത്രം മതിയോ അഴിമതിക്കെതിരായ പോരാട്ടം, ജീവിതത്തില്‍ റീല്‍ ഹീറോയാണോ താങ്കള്‍ തുടങ്ങിയ പരാമര്‍ശങ്ങളോടെയായിരുന്നു വിധി. 2012 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് വിജയ് അഞ്ച് കോടിയോളം രൂപ ഇറക്കുമതി തീരുവ അടച്ചതാണ്. എന്നാല്‍ ഇതിന് പുറമെ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരെ താരം കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: Vijay in Rolls Royce Ghost case, Court stays critical order passed against actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..