‘ബീസ്റ്റി’ൽ വിജയ് | ഫോട്ടോ: youtu.be/KOwDgUzijCI
തമിഴ്നടന്‍ വിജയിനെ വാനോളം പ്രശംസിച്ച് നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്. നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന വിജയ് ചിത്രം ഈയിടെയാണ് റീലീസ് ചെയ്തത്. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ബീ സ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതെക്കുറിച്ച് സംസാരിക്കുകയായിരുന്നു അഭിരാമി രാമനാഥന്.
വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. വിജയിന് ഓസ്കര് ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയിന്റെ ഓസ്കര് നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കും.
.jpg?$p=d607ec7&&q=0.8)
രാമനാഥന്
ബീസ്റ്റിന് ശേഷം വംശി പൈഡിപള്ളിയുടെ ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദില്‍രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്മിക മന്ദാന, ശരത്കുമാര്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
Content Highlights: Vijay, Abirami Ramanathan, Beast Movie Review, Box Office Collection
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..