സീമൻ, വിജയ് | photo: screengrab
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ലിയോ'യുടെ ടൈറ്റില്‍ മാറ്റണമെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമന്‍. മാതൃഭാഷയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഈ ഉത്തരവാദിത്വം വിജയ്ക്കും ഉണ്ടെന്നും സീമന്‍ പറഞ്ഞു. തമ്പി, വാഴ്ത്തുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സീമന്‍.
നമ്മുടെ മാതൃഭാഷ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. സഹോദരന്‍ വിജയ്ക്കും ഈ ഉത്തരവാദിത്വമുണ്ട്. സിനിമകള്‍ക്ക് തമിഴ് പേരുകള്‍ മാത്രം ഉപയോഗിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇപ്പോഴത് ഇംഗ്ലീഷിലേയ്ക്ക് മാറുകയാണ്. ബിഗില്‍ പോലുള്ള പോലുള്ള ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഉപയോഗിക്കുന്നു. ഇത് മാറണം, സീമന്‍ പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'യുടെ ടൈറ്റില്‍ പ്രഖ്യാപിച്ചത് മുതല്‍ പേരുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സീമന്റെ പ്രതികരണം. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
Content Highlights: Vijay has responsibility director Seeman demands Leo title change
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..