വാരിസ്, തുനിവ് പോസ്റ്റർ | photo: twitter/@SVC_official, @HvinothDir
പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രം 'വാരിസ്' 200 കോടി ക്ലബ്ബിലെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇതുവരെ ആഗോള തലത്തില്‍ 210 കോടിയാണ് ബോക്സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. അജിത് നായകനായെത്തിയ തുനിവിനൊപ്പമാണ് വാരിസ് റിലീസ് ചെയ്തത്.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ഇരുചിത്രങ്ങളും ബോക്സോഫീസില്‍ കുതിക്കുകയാണ്. എന്നാല്‍ കളക്ഷനില്‍ തുനിവിനെക്കാള് മേല്‍ക്കൈ നേടാന്‍ വാരിസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന, ശരത്കുമാര്, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആഘോഷമാക്കാനാകുന്ന ഫാമിലി എന്റര്‍ടെയിനര്‍ എന്നാണ് ആരാധകര്‍ വാരിസിനെ വിശേഷിപ്പിക്കുന്നത്.
ചൊവ്വാഴ്ച മാത്രം ചിത്രം 17 കോടി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുനിവ് ചൊവ്വാഴ്ച ഏഴ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'വലിമൈ' എന്ന ചിത്രത്തിന് ശേഷം സംവിധായകന് എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമാണ് തുനിവ്. ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് തുനിവ്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Content Highlights: vijay film varisu enters 200 crore club in seven days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..