അഞ്ചല്‍ : ഇഷ്ടതാരത്തിന്റെ ജന്മദിനം കേക്ക് മുറിച്ചും താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയും രക്തക്കുറി തൊട്ടും അഘോഷിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തി അഞ്ചലിലെ വിജയ് ഫാന്‍സ് മാതൃകയായി. കുളത്തൂപ്പുഴ കടമാന്‍കോട് ഷീബവിലാസത്തില് ഷീബ-ബാബു ദമ്പതിമാരുടെ മകള്‍ അമ്മു ബാബുവിന്റെ വിവാഹമാണ് വിജയ് ഫാന്‍സ് അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. ആയൂര്‍ ശാലിനി സദനത്തില്‍ തങ്കമണിയുടെ മകന് അജിയാണ് വരന്.
വിജയ്യുടെ 45-ാമത് ജന്മദിനവും അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ ആറാമത് വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലാണ് ഒരു യുവതിയുടെ വിവാഹത്തിന്റെ മൊത്തം ചെലവുകളും വഹിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് അമ്മുവിന്റെ കുടുംബത്തെ സമീപിച്ചത്. ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സ്വരൂപിച്ച തുക വിവാഹ ആവശ്യങ്ങള്‍ക്ക് ചെലവാക്കുകയായിരുന്നു. സദ്യ ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും ജനപ്രതിനിധികളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് നടത്തിയത്. ക്ഷണിച്ചിരുന്നെങ്കിലും എത്താന്‍ സാധിക്കാതിരുന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും എന്‍.കെ.പ്രേമചന്ദ്രന് എം.പി.യും ഫോണില്‍ വിളിച്ച് വധൂവരന്മാരെ ആശീര്‍വദിച്ചു.
Content Highlights: Vijay fans gives Financial help for wedding, Bigil Movie Release, Kollam, Kerala
Share this Article
Related Topics
RELATED STORIES
01:25
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..