വിജയ് ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ലൗവ് ടുഡേ ശ്രീനാഥിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാന്‍ വിജയിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ എത്തി. വിജയ് ആരാധകരും ശ്രീനാഥിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. ശ്രീനാഥിന്റെ കുടുംബാംഗങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ ധനസഹായം ചന്ദ്രശേഖര്‍ സമര്‍പ്പിച്ചു. 

വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ഘടകം അധ്യക്ഷനായിരുന്ന ശ്രീനാഥ് കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു വാഹനാപകടത്തിലാണ്‌ മരിക്കുന്നത്. മെര്‍സലിന്റെ റിലീസിന് മുന്നോടിയായി ബാനറുകള്‍ കെട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 

കേരളത്തിലെ വിജയ് ആരാധകരില്‍ പ്രധാനിയായിരുന്നു ലവ് ടുഡേ ശ്രീനാഥ്. പോക്കിരി സൈമണ്‍ സിനിമയില്‍ അപ്പാനി ശരത് ചെയ്ത ലൗവ് ടുഡേസ് ഗണേഷ് എന്ന കഥാപാത്രത്തിന് പ്രചോദനമായത്‌ ശ്രീനാഥായിരുന്നു. 

Content Highlights: Vijay, Love today Sreenath, SA Chandrasekhar