ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്യുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതവും ജാതിയും രേഖപ്പെടുത്തിയിട്ടില്ലെന്ന് നടന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍. ''വിജയ്യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അപേക്ഷയില്‍ ജാതി, മതം എന്നീ കോളങ്ങളില്‍ 'തമിഴന്‍' എന്നാണ് കൊടുത്തത്.

ആദ്യം സ്‌കൂളുകാര്‍ സമ്മതിച്ചില്ല. മകന്‍ തമിഴ്നാട്ടിലാണ് ജനിച്ചത്. ഭാഷ തമിഴാണ്. അതുകൊണ്ടു 'തമിഴന്‍' എന്നു വെയ്ക്കണമെന്ന് തീര്‍ത്തുപറഞ്ഞു. സ്‌കൂള്‍ പൂട്ടിക്കാന്‍ സമരം ചെയ്യുമെന്ന് പറഞ്ഞതോടെയാണ് അവര്‍ മിണ്ടാതെ വഴങ്ങിയത്. അന്നുമുതല്‍ വിജയ്യുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥാനത്ത് 'തമിഴന്‍' എന്നാണുള്ളത്. ജാതിക്ക് നമ്മളാണ് പ്രധാന്യം കൊടുക്കുന്നത്. 

വേണമെന്നുവെച്ചാല്‍ മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴേ ജാതി സൂചിപ്പിക്കാതെ പോകാം. അങ്ങനെവന്നാല്‍ വരുംകാലത്ത് ജാതിയേ ഇല്ലാതാകുമെന്നും'' അദ്ദേഹം അഭിപ്രായപ്പെട്ടു. 'സായം' എന്ന പുതിയ തമിഴ് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു വെളിപ്പെടുത്തല്‍.

Content Highlights: Vijay doesn't have any caste or religion according to his certificates he is a Tamizhan says father S. A. Chandrasekhar