ര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. പീന്നിട് ഇറങ്ങിയ ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങള്‍ വിജയ്‌യെ പ്രേക്ഷകര്‍ക്കിടയില്‍ ഒരു റൊമാന്റിക് ഹീറോയുമാക്കി. 

കാന്തി മാധവ് സംവിധാനം ചെയ്യുന്ന 'വേള്‍ഡ് ഫെയ്മസ് ലൗവറി'ലൂടെ വീണ്ടും ഒരു പ്രണയകഥയുമായി യുവമനസുകള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ് വിജയ്. വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. താഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിന്‍ തെരേസ, ഇസബെല്ല എന്നീ നാല് നായികാമാരാണ് വേള്‍ഡ് ഫെയ്മസ് ലൗവറില്‍ അണിനിരക്കുന്നത്. 

തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലായിട്ടാണ് 'വേള്‍ഡ് ഫെയ്മസ് ലൗവര്‍' ഇറങ്ങുന്നത്. പല്ലവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സജിത്ത് കുമാറാണ് ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത്. ആദിത്യ മ്യൂസിക്കിന്റെ ലേബലില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം. ജയകൃഷ്ണനാണ് സിനിമയുടെ ഛായാഗ്രഹണം. പാരിസ്, ന്യൂസിലന്‍ഡ്, ഹൈദരാബാദ്, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

Content Highlights: Vijay Deverakonda starrer World Famous Lover to hit theatres on Feb 14, valentines day