ഒരിക്കലും റീമേക്ക് ചിത്രങ്ങൾ ചെയ്യില്ല, ചെയ്യാൻ ഇഷ്ടവുമല്ല -വിജയ് ദേവരകൊണ്ട


രവി തേജയുടെ ചിത്രവുമായി യാതൊരു സാമ്യവും ലൈ​ഗറിന് ഇല്ലെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു.

വിജയ് ദേവരകൊണ്ട | ഫോട്ടോ: എ.എൻ.ഐ

പുരി ജ​ഗന്നാഥ് സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ട നായകനാവുന്ന ലൈ​ഗർ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മിക്സഡ് മാർഷ്യൽ ആർട്സ് പ്രമേയമായി വരുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ട്രെയ്ലറിലെ രം​ഗങ്ങൾ കണ്ടതോടെ സിനിമയ്ക്ക് പുരി ജ​ഗന്നാഥിന്റെ തന്നെ രവി തേജ നായകനായി അഭിനയിച്ച അമ്മാ നാന്നാ ഓ തമിളാ അമ്മായി എന്ന ചിത്രത്തിന്റെ ഛായയുണ്ടെന്നും ഈ സിനിമയുടെ റീമേക്ക് ആണോ ലൈ​ഗറെന്നുമുള്ള ചോദ്യവും ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

രവി തേജയുടെ ചിത്രവുമായി യാതൊരു സാമ്യവും ലൈ​ഗറിന് ഇല്ലെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് ഏറെ ഇഷ്ടമുള്ള ചിത്രമാണ് അമ്മാ നാന്നാ ഓ തമിളാ അമ്മായി. പക്ഷേ ലൈ​ഗർ ഒരു വ്യത്യസ്തചിത്രമാണ്. ബോക്സിങ്ങിൽ നിന്ന് വ്യത്യസ്തമാണ് മിക്സഡ് മാർഷ്യൽ ആർട്സ്. ഈ സിനിമയിലും അമ്മ-മകൻ ബന്ധം കടന്നുവരുന്നുണ്ട്. പക്ഷേ മറ്റുപല ഘടകങ്ങളും ലൈ​ഗറിലുണ്ട്. ഞാൻ ഒരിക്കലും റീമേക്ക് ചിത്രങ്ങൾ ചെയ്യില്ല. അങ്ങനെ ചെയ്യുന്നത് ഇഷ്ടവുമല്ല. അദ്ദേഹം പറഞ്ഞു.

തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈൻ. ഒരു ചായക്കടക്കാരനിൽനിന്നു ലാസ്വെഗാസിലെ മിക്സഡ് മാർഷ്യൽ ആർട്സ് ചാംപ്യനിലേക്കെത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ.

രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 2003-ൽ പുറത്തിറങ്ങിയ അമ്മാ നാന്നാ ഓ തമിളാ അമ്മായിയുടെ തമിഴ് റീമേക്ക് ആണ് ജയം രവി, നാദിയാ മൊയ്തു എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. 2004-ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലെത്തിയത്.

Content Highlights: Vijay Deverakonda says he doesn't like remakes, liger movie, puri jagannath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented