വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് ഓണ്‍ലൈനില്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിന്റെ വ്യാജന്‍ പുറത്തുവിട്ടിരിക്കുന്നത്.. ചിത്രം തീയേറ്ററുകളിലെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് വ്യാജപതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. 

വെള്ളിയാഴ്ച്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇതിന് മുന്‍പും നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പതിപ്പുകള്‍ പുറത്തിറക്കുന്ന സൈറ്റുകള്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കര്‍ശന നടപടികള്‍ എടുത്തിട്ടും തമിഴ് റോക്കേഴ്‌സിനെ പിടിച്ചു കെട്ടാനായിട്ടില്ല. 

ഭരത് കമ്മ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. തമലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവുമെല്ലാം ചര്‍ച്ച ചെയ്യുന്നു.  

മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ഇതിനോടകം തന്നെശ്രദ്ധ നേടിയിരുന്നു. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇ ഫോര്‍ എന്റെര്‍റ്റൈന്‍മെന്റ്‌സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്.

Content Highlights : Vijay Deverakonda's Dear Comrade full movie leaked online by TamilRockers