ഇരമ്പിയാർത്ത് ആരാധകർ, 'ലൈ​ഗർ' പ്രചാരണത്തിൽ പങ്കെടുക്കാതെ മടങ്ങി വിജയ് ദേവരകൊണ്ട


തന്റെ പുതിയ ചിത്രമായ ലൈ​ഗറിന്റെ പ്രചരണാർത്ഥം സ്ഥലത്തെ ഒരു കോളേജിലെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട.

വിജയ് ദേവരകൊണ്ട | ഫോട്ടോ: എ.എഫ്.പി

ഇഷ്ടതാരത്തെ നേരിൽക്കാണാനും അവരോട് സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനുമെല്ലാം താത്പര്യം കാണിക്കുന്നവരാണ് ആരാധകർ. ചിലപ്പോഴെല്ലാം ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനങ്ങളിൽ താരങ്ങൾ ബുദ്ധിമുട്ടാറുമുണ്ട്. ആരാധകരുടെ സ്നേഹം സഹിക്കാനാവാതെ വന്ന കാര്യം നടത്താതെ മടങ്ങിപ്പോയിരിക്കുകയാണ് തെലുങ്ക് യുവസൂപ്പർതാരം വിജയ് ദേവരകൊണ്ട. ഇതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്.

പട്നയിലാണ് സംഭവം നടന്നത്. തന്റെ പുതിയ ചിത്രമായ ലൈ​ഗറിന്റെ പ്രചരണാർത്ഥം സ്ഥലത്തെ ഒരു കോളേജിലെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. ആയിരക്കണക്കിന് ആരാധകരാണ് ഇഷ്ടനടനെ കാണാൻ ഇവിടേക്കെത്തിയത്. ഇവരെ നിയന്ത്രിക്കാൻ സംഘാടകരും ഏറെ ബുദ്ധിമുട്ടി. ഈയവസരത്തിലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി വിജയ് ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത്. ഫിലിം ട്രാക്കർ രമേഷ് ബാല ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലൈ​ഗർ യഥാർത്ഥമാണെന്നാണ് അദ്ദേഹം വീഡിയോക്ക് നൽകിയ തലക്കെട്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുംബൈയിലെ പ്രചാരണപരിപാടിയും ആരാധകരുടെ ബാഹുല്യം കാരണം വിജയ് ദേവരകൊണ്ട പാതിവഴിയിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നിരുന്നു. തെലുങ്കിലെ മുൻനിര സംവിധായകരിലൊരാളായ പുരി ജ​ഗന്നാഥ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു.

സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈൻ. ഒരു ചായക്കടക്കാരനിൽനിന്ന് ലാസ് വേഗാസിലെ മിക്സഡ് മാർഷ്യൽ ആർട്സ് ചാംപ്യനിലേക്കെത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ലൈഗർ നിർമിക്കുന്നത്. ഓഗസ്റ്റ് 25 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Content Highlights: Vijay Deverakonda leaves Liger Patna event, Liger events across India, Ananya Panday, Puri Jagannath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented