പ്രശസ്തിയുണ്ടാകുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍; ഇ.ഡി ചോദ്യം ചെയ്യലിനെക്കുറിച്ച് വിജയ് ദേവരകൊണ്ട


കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ പുരി ജഗ്ഗനാഥിനെയും ചാര്‍മിയെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു

വിജയ് ദേവരക്കോണ്ട | Photo: instagram.com/thedeverakonda

തെലുങ്ക് ചിത്രം ലൈഗറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്‍ വിജയ് ദേവരകൊണ്ടയെ ഇ.ഡി 12 മണിക്കൂറോളം ചോദ്യം ചെയ്തു. ഇ.ഡിയുടെ മുന്നില്‍ ഹാജരാകുന്നതിലൂടെ തന്റെ കടമ നിറവേറ്റിയതായ് വിജയ് പ്രതികരിച്ചു.

"പ്രശസ്തിയുണ്ടാകുമ്പോള്‍ സ്വാഭാവികമായും ചില പ്രശ്‌നങ്ങളുമുണ്ടാകും. അതില്‍ നമുക്കൊന്നും ചെയ്യാനാകില്ല. ഞാന്‍ എന്റെ കടമ നിറവേറ്റി." വിജയ് ദേവരകൊണ്ട പറഞ്ഞു. ഇതൊരു അനുഭവമായിട്ടാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയതായും വിജയ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ 8.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിയാണ് അവസാനിച്ചത്. നടന് ലഭിച്ച പ്രതിഫലം, മറ്റ് അണിയറപ്രവര്‍ത്തകര്‍ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ചില രാഷ്ട്രീയക്കാര്‍ കള്ളപ്പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകള്‍ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.

ഫെമ നിയമത്തിന്റെ ലംഘനം കേസില്‍ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ പുരി ജ​ഗന്നാഥിനേയും ചാര്‍മിയെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Content Highlights: vijay deverakonda comments as ed summons him for questioning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented