വിജയ് ദേവരകൊണ്ട | ഫോട്ടോ: www.instagram.com/thedeverakonda/
ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. എല്ലാ ക്രിസ്മസിനും തന്റെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്കുന്ന പതിവുണ്ട് താരത്തിന്. ഇക്കുറിയും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല. 100 ആരാധകരെ തന്റെ ചിലവില്‍ മണാലിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ഒരു വീഡിയോയിലൂടെ ആരാധകരെ ക്ഷണിച്ചത്.
'100 പേര് മലമുകളിലേക്ക് യാത്രയാവുകയാണ്.' വിജയ് ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്ക്കും തന്റെ സ്നേഹവും പുതുവത്സരാശംസകളുമെന്നും വിജയ് വ്യക്തമാക്കി. അഞ്ച് ദിവസത്തെ മണാലി യാത്രയിലേക്കാണ് താരം ആരാധകരെ ക്ഷണിച്ചത്. പതിനെട്ടു വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം. ആരാധകര്‍ക്ക് വേണ്ടി ഒരു പോള്‍ നടത്തിയാണ് നടന് സ്ഥലം തീരുമാനിച്ചത്.
ഇന്ത്യയിലെ മലനിരകൾ, ഇന്ത്യയിലെ കടൽത്തീരങ്ങൾ, കൾച്ചർ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികൾ എന്നിവയായിരുന്നു ഓപ്ഷനുകളായി ഉണ്ടായിരുന്നത്. ഇതിൽ 42 ശതമാനം പേരും വോട്ട് ചെയ്തത് ഇന്ത്യയിലെ മലനിരകൾക്കായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മണാലി തിരഞ്ഞെടുത്തത്.
31,000 ലേറെ ട്വിറ്റർ ഉപയോക്താക്കളാണ് വോട്ടിങ്ങിൽ പങ്കെടുത്തത്. ട്വീറ്റിന് 291,000 കാഴ്ചക്കാരേയും 38,000 ലൈക്കുകളും ലഭിച്ചു. അഞ്ച് വർഷം മുമ്പാണ് ദേവരസാന്റ എന്ന പേരിൽ വിജയ ദേവരകൊണ്ട ഈ 'സമ്മാനപദ്ധതി' ആരംഭിച്ചത്.
സാമന്ത നായികയാവുന്ന കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി വരാനിരിക്കുന്ന ചിത്രം. ജേഴ്സി എന്ന ചിത്രം സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയുടെ പുതിയ ചിത്രത്തിലും നായകൻ വിജയ് ദേവരകൊണ്ടയാണെന്നാണ് റിപ്പോർട്ട്.
Content Highlights: vijay devarakonda to send 100 of his fans to manali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..