ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഖുഷി'യിലെ ആദ്യ ഗാനം നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തിറക്കി. വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിലാണ് ഗാനം പുറത്തിറങ്ങിയത്.
'ഹൃദയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുൾ വഹാബ് ആണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.
കാശ്മീരിന്റെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ലിറിക്കൽ വീഡിയോ ആരംഭിക്കുന്നത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം. ചിത്രം സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിങ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: സുരേഷ് ബാബു പി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റിങ്: പ്രവിൻ പുടി, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സി.ഇ.ഒ.: ചെറി, ഡി.ഒ.പി.: ജി മുരളി, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: vijay devarakonda samantha khushi movie new song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..