Vijay
47-ാം ജന്മദിനമാഘോഷിക്കുകയാണ് ആരാധകരുടെ സ്വന്തം ഇളയദളപതി വിജയ്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
മാസ് ലുക്കിലുള്ള വിജയുടെ ചിത്രമാണ് പോസ്റ്ററിൽ. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു.
സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക.
ദളപതി 65 എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്.
Content Highlights : Vijay Celebrates birthday Beast movie new poster directed by nelson Dilipkumar pooja Hegde
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..