വിജയ് ആരാധകര്‍ക്ക് ആവേശത്തിന്റെ ദിനമാണ് ജൂണ്‍ 22. എന്താണ് കാരണമെന്നല്ലേ.. ഇഷ്ടതാരത്തിന്റെ ജന്‍മദിനം. ഇളയദളപതിയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇതിന്റെ വിജയിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. 

ട്വിറ്റര്‍, ഫെയസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ വിജയിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഒപ്പം ധനുഷ്. വിജയിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ധനുഷ് നേരത്തേ രംഗത്തെത്തിയിട്ടുണ്ട്.

വളരെ സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു വിജയ് സാര്‍, ഞാന്‍ ഏറെ ബഹുമാനിക്കുന്ന വളരെ കഠിനാധ്വാനവും അര്‍പ്പണബോധവും പുലര്‍ത്തുന്ന മനുഷ്യനാണ് താങ്കള്‍. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് ഏറെ നന്ദി- ധനുഷ് ട്വിറ്ററില്‍ കുറിച്ചു.