വിഡ്ഢികളെ മാത്രമേ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാനാകൂ- അതിജീവിത


പ്രതീകാത്മ ചിത്രം

അമ്മയുടെ വാര്‍ഷികയോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സാഹചര്യത്തില്‍ കുറിപ്പുമായി അതിജീവിത. വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് ഇവര്‍ കുറിച്ചു.

അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തെറ്റു ചെയ്തിട്ടില്ല എങ്കില്‍ വിജയ് ബാബു എന്തിന് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു. താരസംഘടനയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ബാബുവിനെതിരേ തത്കാലം നടപടികളെടുക്കുന്നില്ലെന്നും പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കാത്തിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തിരുന്നു. വിജയ് ബാബു മറ്റുപല ക്ലബ്ബുകളിലും അംഗമാണെന്നും കേസിന്റെ പേരില്‍ അവിടെനിന്നെല്ലാം പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് വിധിവന്നശേഷം സംഘടനാപരമായ തീരുമാനം എടുക്കുമെന്നാണ് യോഗതീരുമാനമെന്നും ഇടവേള ബാബു പറഞ്ഞു.

പ്രതിയായപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍നിന്നു മാറിനില്‍ക്കാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. സംഘടനാംഗം എന്ന നിലയിലാണ് ഞായറാഴ്ച പങ്കെടുത്തത്. വിഷയത്തില്‍ 'അമ്മ'യിലെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചു. 'അമ്മ'യിലെ ആഭ്യന്തര പരാതിപരിഹാര സെല്‍ ഇനിയുണ്ടാകില്ല. പകരം സിനിമയ്ക്കുമൊത്തമായി ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ വരുന്ന കമ്മിറ്റിയില്‍ 'അമ്മ'യുടെ പ്രതിനിധികളും അംഗമായിരിക്കും - ഇടവേള ബാബു പറഞ്ഞു. വിജയ് ബാബു മാറിനില്‍ക്കണമെന്നായിരുന്നു ആഭ്യന്തര പരാതിപരിഹാര സമിതിയുടെ നിര്‍ദേശമെന്നും ഇക്കാര്യം 'അമ്മ' ഇറക്കിയ വിശദീകരണക്കുറിപ്പില്‍ പറയാതിരുന്നതുകൊണ്ടാണ് സമിതിയില്‍നിന്ന് രാജിവെച്ചതെന്നും അംഗമായിരുന്ന നടി ശ്വേതാ മേനോന്‍ പറഞ്ഞു.

Content Highlights: Vijay Babu Rape Case, AMMA, Survivor Response

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented