തീർപ്പ് സിനിമയിൽ പൃഥ്വിരാജ്, വിജയ് ബാബു, ഇന്ദ്രജിത്ത് എന്നിവർ | ഫോട്ടോ: സ്ക്രീൻഗ്രാബ്
കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ഫ്രൈഡേ ഫിലിം ഹൗസും സെല്ലുലോയ്ഡ് മാർഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മുരളി ഗോപി, ഇഷ തൽവാർ എന്നിവരും താരനിരയിലുണ്ട്. സുനിൽ കെ.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും. മുരളി ഗോപി ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം.
വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..