വിജയ് ചിത്രം ബിഗിൽ 20 കോടി നഷ്ടമെന്ന വാർത്ത വ്യാജമെന്ന് നിർമാതാവ് അർച്ചന കൽപാത്തി. ബിഗിൽ നഷ്ടമായിരുന്നു എന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം രം​ഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ നിർമാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചാനൽ അവകാശപ്പെട്ടത്. 

180 കോടി രൂപയിൽ ഒരുക്കിയ ചിത്രത്തിലെ ഫുട്ബോൾ സീനാണ് ബഡ്ജറ്റ് പ്രതീക്ഷിക്കാത്ത നിലയിൽ ഉയർത്തിയതെന്നും 20 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും നിർമാതാക്കൾ പറഞ്ഞതായി ഇവർ റിപ്പോര്‌ട്ട് ചെയ്തു. 

എന്നാൽ ഈ അവകാശവാദം വ്യജമാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളിലൊരാളായ അർച്ചന കൽപാതി 

Vijay

വിജയ്-നയൻതാര താരജോഡികളെ ഒന്നിപ്പിച്ച് അറ്റ്ലീ സംവിധാനം ചെയ്ത ചിത്രമാണ് ബി​ഗിൽ.  ‌തെറി, മെർസൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അറ്റ്‌ലിയും വിജയും ഒന്നിച്ച ചിത്രം കൂടിയാണിത്.

നേരത്തെ ബി​ഗിലിന്റെ കളക്ഷനും മറ്റുമായി ബന്ധപ്പെട്ട് വിജയിന്റെ വസതിയിലും സഹനിർമാതാവ് അൻപുചെഴിയാന്റെ ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വാർത്തയായിരുന്നു. 

Content Highlights : Vijay Atlee Movie Bigil Flop, Incurs Rs 20 Crore Loss Producer Clarifies