-
ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് തമിഴ് നടൻ വിജയ് ആന്റണി. പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ടത്. ദേശീയ പുരസ്കാര ജേതാവ് പ്രിയ കൃഷ്ണസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2016 ൽ പുറത്തിറങ്ങിയ പിച്ചൈക്കാരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രം തെലുങ്കിലേക്കും റീമെയ്ക്ക് ചെയ്തിരുന്നു. ശശി സംവിധാനം ചെയ്ത ചിത്രത്തിൽ സാദ്ന ടൈറ്റസ് ആയിരുന്നു നായിക.
വിജയ് ആന്റണി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നതും വിജയ് ആന്റണി തന്നെയാണ്. തേനി ഈശ്വരാണ് ഛായാഗ്രഹണം. സംഗീത സംവിധായകനായും പിന്നണി ഗായകനായും സിനിമയിൽ അരങ്ങേറ്റം കുറിച്ച വിജയ് ആന്റണിയുടെ ഹിറ്റ് ഗാനങ്ങളിൽ ഒന്ന് കാതലിൽ വിഴുന്തെൻ എന്ന ചിത്രത്തിലെ "നാക്ക മുക്ക"ആണ്. മുപ്പതിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
Content Highlights : Vijay Antony announces Sequel to Pichaikkaran Pichaikkaran 2 directed by priya krishnaswami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..