വിജയ് ആന്റണി | ഫോട്ടോ: twitter.com/vijayantony
ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ശേഷമുള്ള തന്റെ ആരോഗ്യനിലയേക്കുറിച്ച് വ്യക്തമാക്കി നടനും ഗായകനും സംഗീതസംവിധായകനും സംവിധായകനുമായ വിജയ് ആന്റണി. ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. മലേഷ്യയിലെ ചികിത്സയ്ക്ക് ശേഷം താരം കഴിഞ്ഞദിവസം ചെന്നൈയിൽ തിരിച്ചെത്തി.
'പ്രിയ സുഹൃത്തുക്കളെ, മലേഷ്യയിൽ നടന്ന പിച്ചൈക്കാരൻ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരിക്കിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചു വരികയാണ്. ഒരു മേജർ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ നമുക്ക് വീണ്ടും കാണാം . നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് ആദ്യമായി സംവിധാനം ചെയ്യുന്ന പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിജയ് ആന്റണി അപകടത്തിൽപ്പെട്ടത്. മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിജയ് ആന്റണി നായകനായ സൂപ്പർഹിറ്റ് ചിത്രം പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സംഗീതസംവിധാനവും നിർമാണവും.
Content Highlights: vijay antony about his accident in malaysia, pichaikkaran 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..