വിജയ് യും സംഗീതയും | ഫോട്ടോ: www.instagram.com/sangeethavijay_official/?hl=en
സോഷ്യൽ മീഡിയാ ഉപയോക്താക്കളേയും ആരാധകരേയും ആശയക്കുഴപ്പത്തിലാക്കിയ ഒരു വാർത്ത കഴിഞ്ഞദിവസം പരന്നു. തമിഴിലെ സൂപ്പർസ്റ്റാർ വിജയ് ഭാര്യ സംഗീതയുമായി വേർപിരിഞ്ഞു എന്നതായിരുന്നു അത്. എന്നാൽ ഈ വാർത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരവുമായി അടുത്തവൃത്തങ്ങൾ.
വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്നരീതിയിൽ കഴിഞ്ഞദിവസങ്ങളിൽ വിക്കിപീഡിയയിൽ കാണിച്ചതോടെയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിലും വാരിസ് ഓഡിയോ ലോഞ്ചിലും സംഗീത പങ്കെടുത്തിരുന്നില്ല എന്നകാര്യവും ചിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. ഇതോടെ വിക്കിപീഡിയയിൽ പറഞ്ഞത് സത്യമാണെന്നും 22 വർഷം നീണ്ട ദാമ്പത്യജീവിതം വിജയ് അവസാനിപ്പിച്ചു എന്ന തരത്തിലായി വാർത്ത.
എന്നാൽ ഇതെല്ലാം തെറ്റാണെന്ന് വിജയിയോടടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കൊപ്പം അമേരിക്കയിലായതിനാലാണ് ഇപ്പറഞ്ഞ ചടങ്ങുകളിലൊന്നും സംഗീത പങ്കെടുക്കാതിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അടിസ്ഥാനരഹിതമാണ് ഇത്തരം വാർത്തകളെന്നും ആരാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയില്ലെന്നും താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ആശയക്കുഴപ്പത്തിനിടയാക്കിയ 'വേർപിരിയൽ' പരാമർശം വിക്കിപീഡിയയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന വാരിസ് ആണ് വിജയിയുടേതായി വരാനിരിക്കുന്ന ചിത്രം. ഈ പതിനൊന്നാം തീയതി പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നത്. വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമാണം.
ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷൺമുഖനാഥൻ, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമൻ, ശ്രീമാൻ, വി.ടി. ഗണേശൻ, ജോൺ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കൾ. സംവിധായകനൊപ്പം ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗാനരചയിതാവ് വിവേകാണ് അഡീഷണൽ തിരക്കഥ. കാർത്തിക് പളനി എഡിറ്റിങ്ങും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അജിത് ചിത്രം തുണിവുമായാണ് വാരിസിന്റെ ബോക്സോഫീസ് ഏറ്റുമുട്ടൽ.
Content Highlights: Vijay and Sangeetha's divorce rumours, fact behind Vijay and Sangeetha's divorce
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..