Photo | Twitter
2021 ൽ ട്വിറ്ററിലൂടെ ഏറ്റവും അധികം ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റർ ഇന്ത്യ. നടന്മാരിൽ വിജയ് ഒന്നാമതെത്തിയപ്പോൾ കീർത്തി സുരേഷ് ആണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്.
തെലുങ്ക് താരം പവൻ കല്യാൺ ആണ് നടന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മഹേഷ് ബാബു, സൂര്യ, ജൂനിയർ എൻടിആർ, അല്ലു അർജുൻ, രജനീകാന്ത്, രാം ചരൺ, ധനുഷ്, അജിത് കുമാർ എന്നിവരാണ് യഥാക്രമം പട്ടികയിൽ മുന്നിലെത്തിയ പത്ത് നടന്മാർ.
പൂജ ഹെഗ്ഡെ, സമാന്ത, കാജൽ അഗർവാൾ, മാളവിക മോഹൻ, രാകുൽ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരൻ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ നായികമാർ.
ബോളിവുഡ് നായകന്മാരിൽ മുന്നിൽ സോനു സൂദ് എത്തിയപ്പോൾ അക്ഷയ് കുമാർ, സൽമാൻ ഖാൻ,ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയവർ ആദ്യ അഞ്ചിൽ എത്തി. ബോളിവുഡ് നായികമാരുടെ പട്ടികയിൽ മുന്നിലുള്ളത് ആലിയ ഭട്ട് ആണ്. പ്രിയങ്ക ചോപ്ര, ദിഷ പഠാനി, ദീപിക പദുക്കോൺ, അനുഷ്ക ശർമ തുടങ്ങിയവരാണ് യഥാക്രമം പട്ടികയിൽ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകൾ തിരഞ്ഞ തെന്നിന്ത്യൻ ചിത്രം ‘മാസ്റ്റർ’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ബീസ്റ്റ്, ജയ് ഭീം, വക്കീൽ സാബ്, ആർആർആർ, സർക്കാർ വാരി പാട്ടാ, പുഷ്പ, ഡോക്ടർ, കെജിഎഫ് 2 എന്നിവയാണ് ട്വിറ്ററിൽ ട്രെൻഡിങിൽ ഇടം നേടിയ പത്ത് സിനിമകൾ.
Content Highlights : Vijay and Keerthy suresh most tweeted south indian actors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..