ഹെല്‍മറ്റ്‌ ധരിച്ചിരുന്നുവെങ്കില്‍ സഞ്ചാരി വിജയ് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു


ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.

സഞ്ചാരി വിജയ്‌

ബെംഗളുരു: ഇന്ത്യന്‍ സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി ഒരു നടന്‍ കൂടി വിട പറഞ്ഞിരിക്കുകയാണ്. കന്നട സിനിമയിലെ അതുല്യ പ്രതിഭയായ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്.

ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണ്‌ അപകടത്തിന് കാരണമായത്. അപകടത്തില്‍ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ നില ഗുരുതരമായി. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ചികിത്സയിലാണ്.

അപകടം നടക്കുമ്പോള്‍ സഞ്ചാരി വിജയും നവീനും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. അത് തലയ്‌ക്കേറ്റ പരിക്കിന്റെ ആഘാതം കൂട്ടി. ഹെല്‍മറ്റു ധരിച്ചിരുന്നുവെങ്കില്‍ നിസ്സാര പരിക്കുകളോടെ നടന്‍ അപകടത്തെ അതിജീവിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. വിജയ്യുടെ അവയവങ്ങള്‍ ദാനംചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധുക്കള്‍ വഴി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

2015-ല്‍ 'നാനു അവനല്ല, അവളു' എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയിയ്ക്ക് മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. ബി.എസ്. ലിംഗദേവരു സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രത്തിനാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. അതേവര്‍ഷം അദ്ദേഹം അഭിനയിച്ച 'ഹരിവു' മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും വിജയ് അഭിനയിച്ചിട്ടുണ്ട്.

കന്നഡ നാടകവേദിയില്‍ കഴിവു തെളിയിച്ച ശേഷം വെള്ളിത്തിരയിലെത്തിയ നടനാണ് സഞ്ചാരി വിജയ്. പേരിനൊപ്പമുള്ള സഞ്ചാരി എന്നത് അദ്ദേഹത്തിന്റെ നാടകസമിതിയുടെ പേരാണ്. 2006-ല്‍ ബെംഗളൂരുവില്‍ രൂപംകൊണ്ട ഈ നാടകസമിതിയിലൂടെയാണ് വിജയ് അഭിനയജീവിതം ആരംഭിക്കുന്നത്. ചിക്കമംഗളൂരുവിലെ കഡൂര്‍ സ്വദേശിയാണ്. 2011-ല്‍ പുറത്തിറങ്ങിയ രംഗപ്പ ഹോഗ്ബിട്ന എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. അതിനുമുമ്പ് രാമ രാമ രഘുരാമ എന്ന ചിത്രത്തില്‍ ചെറിയവേഷം ചെയ്തിരുന്നു.

2016-ല്‍ രാം ഗോപാല്‍വര്‍മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കില്ലിങ് വീരപ്പന്‍ എന്ന ചിത്രത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥന്റെ വേഷത്തിലും അദ്ദേഹം തിളങ്ങി. കന്നഡയില്‍ 20-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനം നടന്നുവരികയായിരുന്നു.

Content Highlights: Vijay accident death police said actor didn't wear helmet that

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented