വിജയ് | ഫോട്ടോ: https://www.instagram.com/vijay_official/
തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യുടെ കുടുംബവിശേഷങ്ങൾ എന്നും വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ മകൻ സഞ്ജയ്‌യുടെ സിനിമാപ്രവേശനത്തേക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ ആരാധകരിൽ അദ്ഭുതം സൃഷ്ടിക്കുകയാണ്. മലയാളി സംവിധായകൻ അൽഫോൺസ് പുത്രൻ സഞ്ജയ്ക്ക് പറ്റിയ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പുറത്തിറങ്ങാനിരിക്കുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ നെൽസണോടായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്. സഞ്ജയ്‌യെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി ചിലർ സമീപിച്ചിരുന്നു. അവരിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥ 'പ്രേമം' സംവിധാനം ചെയ്ത അൽഫോൺസ് പുത്രൻ പറഞ്ഞതായിരുന്നു.
ഒരു കഥ പറയാൻ വരാൻ ആഗ്രഹമുണ്ടെന്നാണ് അൽഫോൺസ് പറഞ്ഞത്. എനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് പറ്റിയ കഥയാണെന്ന് മനസിലായത്. അടുത്ത വീട്ടിലെ പയ്യൻ രീതിയിലുള്ള രസകരമായ കഥയായിരുന്നു അത്. സഞ്ജയ് സമ്മതിക്കണം, ആ സിനിമ ചെയ്യണമെന്ന് ഉള്ളിൽ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ചെയ്യുന്നില്ല, കുറച്ചുകൂടി കഴിയട്ടേ എന്നാണ് സഞ്ജയ് പറഞ്ഞത്. ഏതാണ്ട് ഓ.കെ പറഞ്ഞതുപോലെയായിരുന്നു ആ മറുപടിയെന്നും വിജയ് പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിൽ നിൽക്കണോ പിന്നിൽ നിൽക്കണോ എന്ന് അറിയാവുന്നത് അവന് മാത്രമാണ്. എന്തായാലും സന്തോഷം. അച്ഛനെന്ന രീതിയിൽ അമിതമായി മകന്റെ കാര്യത്തിൽ ഇടപെടാറില്ല എന്നും വിജയ് പറഞ്ഞു.
Content Highlights: vijay interview, alphons puthren and sanjay movie, alphons puthren
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..