തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താര നായികയായെത്തിയത് മുതലാണ് ഗോസിപ്പുകള്‍ തുടങ്ങുന്നത്. ഇപ്പോള്‍ ലോക വനിതാ ദിനത്തില്‍ വിഘ്‌നേഷ് പങ്കുവച്ച സന്ദേശം ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്. 

തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട സ്ത്രീകളെ പരിചയപ്പെടുത്തിയാണ് വിഘ്‌നേഷ് വനിതാദിന സന്ദേശം കുറിച്ചിരിക്കുന്നത്. അമ്മയും സഹോദരിയും നയന്‍താരയുമാണ് ആ മൂന്ന് സ്ത്രീകള്‍.

'എന്നെ പൂര്‍ണമാക്കിയവര്‍
സ്‌നേഹം എന്തെന്ന് എനിക്ക് കാണിച്ചു തന്നവര്‍
എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയവര്‍
എന്നെ നിരുപാധികമായി സ്‌നേഹിക്കുകയും ഈ ലോകം ജീവിക്കാന്‍ മനോഹരമാക്കിയവര്‍
എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രണയിനികള്‍ക്കും എന്റെ ആശംസകള്‍'

vighnesh sivan

നയന്‍സും വിഘ്നേഷും വിവാഹിതരാകാന്‍ പോകുന്നുവെന്ന പ്രചരണം ശക്തമാണ്. രണ്ട് കുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ വിദേശത്ത് വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് വിഘ്‌നേഷോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല.

നടന്‍ പ്രഭുദേവയും നയന്‍താരയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറയുമെന്നായിരുന്നു നയന്‍സ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. പ്രഭുദേവയുമായി വേര്‍പിരിഞ്ഞ നയന്‍സ് വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മില്‍.

Content Highlights: Vignesh Shivan women's day wishes  to mother sister and Nayanthara vighnesh Nayanthara