വിഘ്നേഷ് ശിവൻ നയൻതാരയ്ക്കൊപ്പം| Photo: Instagram.com|p|CFHOVXGB_5f|
തെന്നിന്ത്യൻ സിനിമയിലെ പരസ്യമായ രഹസ്യമാണ് നയൻതാരയും വിഘ്നേശ് ശിവനും തമ്മിലുള്ള പ്രണയം.
വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ‘നാനും റൗഡി നാന് താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.
ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും യാത്രകളും അന്ന് മുതൽ ഇവർ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ഇപ്പോൾ കുടുംബ സമേതമായി ഗോവയിൽ സമയം ചെലവഴിക്കുകയാണ് ഇരുവരും. തന്റെ പിറന്നാൾദിന സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. നയൻതാരയെ പ്രണയത്തോടെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം നിമിഷ നേരങ്ങൾക്കകം വെെറലായി മാറി.
Content Highlights: vignesh shivan Nayanthara spend time in Goa with Family, Instagram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..