വിഘ്നേഷ് ശിവൻ | Photo:www.instagram.com/wikkiofficial/
മകരവിളക്ക് ദര്‍ശന പുണ്യം തേടി തമിഴ് ചലച്ചിത്ര സംവിധായകന് വിഘ്നേഷ് ശിവന് സന്നിധാനത്ത്. 2020-ലും മകരവിളക്ക് തൊഴാന്‍ വിഘ്നേഷ് സന്നിധാനത്ത് എത്തിയിരുന്നു. മല കയറുന്നതിന് മുന്‍പ് എരുമേലിക്കടുത്ത് നിന്നും തന്റെ ഒരു ചിത്രവും അദ്ദേഹം ആരാധകര്‍ക്കായി പങ്കുവച്ചു.
'പല പ്രാവശ്യം സന്നിധാനത്ത് വന്നിട്ടുണ്ട്. ഇവിടം തരുന്നത് അനുഗ്രഹീമായ ഒരു അനുഭവമാണ്.' വിഘ്നേഷ് പറഞ്ഞു. വലിയ സന്തോഷമുണ്ട്. ജനങ്ങളുടെ ഭക്തി കാരണം സന്നിധാനത്ത് തിരക്കുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഘ്നേഷിന് പുറമെ തമിഴ് ചലച്ചിത്ര നടന് ജയം രവി, മലയാളികളുടെ പ്രിയപ്പെട്ട നടന് ജയറാം എന്നിവരും സന്നിധാനത്തുണ്ട്. മകരവിളക്ക് ദിനമായ ശനിയാഴ്ച വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് പോലീസ് പമ്പയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
Content Highlights: vignesh shivan at sabarimala to witness makaravilakku
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..