ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴാൻ നടി നയൻതാരയും സംവിധായകൻ വിഘ്നേഷും എത്തിയപ്പോൾ
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴലിൽ പങ്കെടുത്ത് തെന്നിന്ത്യൻ നടി നയൻതാര. സംവിധായകനും ഭാവിവരനുമായ വിഘ്നേശ് ശിവനൊപ്പമാണ് നയൻതാര ക്ഷേത്രത്തിലെത്തിയത്. നടി പാർവതി ജയറാമും മകം തൊഴലിനായി ചോറ്റാനിക്കരയിലെത്തിയിരുന്നു.
ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് വിഘ്നേശിന്റെയും നയൻതാരയുടെയും. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവാഹം ഈ വർഷം തന്നെ നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ രസകരമായ ഒരു വാർത്തയും പുറത്ത് വന്നിരുന്നു.
ജ്യോതിഷപ്രകാരമുള്ള ദോഷങ്ങൾ പരിഹരിക്കാൻ നയൻതാര വിവാഹത്തിന് മുൻപെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് അഭ്യൂഹങ്ങൾ. നയൻതാരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
2011-ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.
'കാതുവാക്കിലെ രണ്ടു കാതൽ' ചിത്രമാണ് വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ നയൻതാര നായികയായി ഇനി പ്രദർശനത്തിനെത്താനുള്ളത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും നായികയാണ്.
Content Highlights : Vignesh Shivan and Nayanthara visit chottanikkara temple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..