-
മോളിവുഡും കോളിവുഡും ഒരുപോലെ ഏറ്റെടുത്ത പ്രണയജോഡികളാണ് തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ഇരുവരും തമ്മിലുള്ള വിവാഹവും ഉടനുണ്ടാകുമെന്ന് പല തവണ വാർത്തകൾ പരന്നെങ്കിലും ഇതുവരെ ഔദ്യോഗിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാഹ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.
"വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്"... വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു.
വിഘ്നേശിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റിൽ വച്ചാണ് നയൻസും വിഘ്നേശും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ജീവിതത്തിൽ താൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയൻതാരയോടാണെന്ന് വിഘ്നേശ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താൻ ചെയ്യുന്നതുവരെ പറയാൻ മാത്രം ഹിറ്റുകൾ ഒന്നും തന്നെ എനിക്കില്ല.മാഡം എന്നായിരുന്നു ഞാൻ നയൻതാരയെ വിളിച്ചിരുന്നത്. അവർ വലിയ ആർട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ എനിക്ക് ഭയമായിരുന്നു..അവർ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. ഒരിക്കൽ നയൻതാര എന്നോട് പറഞ്ഞു, 'നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനത് ചെയ്തേ പറ്റൂ.' അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാൻ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും. വിഘ്നേശ് ഒരിക്കൽ പറഞ്ഞതിങ്ങനെ.
Content Courtesy : Behindwoods
Content Highlights : Vignesh Shivan about Marriage with Nayanthara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..