Vidya Balan
വിദ്യാ ബാലൻ നായികയായി എത്തുന്ന 'ഷെർനി'യുടെ ടീസർ പുറത്ത്. ചിത്രം ജൂണിൽ ആമസേൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം ആമസോൺ പ്രൈം പുറത്തുവിട്ടിരുന്നു.
ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലായിരിക്കും വിദ്യാ ബാലൻ എത്തുക എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽനിന്ന് വ്യക്തമാകുന്നത്. ഏറെ ശ്രദ്ധനേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന്റെ സംവിധായകൻ അമിത് മസുർകർ ആണ് ഷെർനി ഒരുക്കുന്നത്.
മുകുൾ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ടി സീരീസും അബുൻഡാൻഡിയ എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ വിദ്യാ ബാലന്റെ ശകുന്തളാദേവി എന്ന ചിത്രത്തിന്റെ വലിയ സ്വീകാര്യതയ്ക്കുശേഷം ആമസോണും അബുൻഡാൻഡിയയും ഒരിക്കൽക്കൂടി ഒന്നിക്കുന്ന ചിത്രമാണ് ഷെർനി. വിദ്യാ ബാലന്റെ കരിയറിൽ അടയാളപ്പെടുത്താവുന്ന ഒരു മികച്ച കഥാപാത്രം തന്നെയായിരിക്കും ഷെർനിയിലേതെന്നാണ് റിപ്പോർട്ടുകൾ.
Content highlights :vidya balan's sherni movie teaser release on amazon prime
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..