വിദ്യാ ബാലൻ നായികയായി എത്തുന്ന 'ഷെർനി' ജൂണിൽ ആമസേൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം ആമസോൺ പ്രൈം പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലായിരിക്കും വിദ്യാ ബാലൻ എത്തുക എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽനിന്ന് വ്യക്തമാകുന്നത്. ഏറെ ശ്രദ്ധനേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന്റെ സംവിധായകൻ അമിത് മസുർകർ ആണ് ഷെർനി ഒരുക്കുന്നത്.

മുകുൾ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ടി സീരീസും അബുൻഡാൻഡിയ എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ വിദ്യാ ബാലന്റെ ശകുന്തളാദേവി എന്ന ചിത്രത്തിന്റെ വലിയ സ്വീകാര്യതയ്ക്കുശേഷം ആമസോണും അബുൻഡാൻഡിയയും ഒരിക്കൽക്കൂടി ഒന്നിക്കുന്ന ചിത്രമാണ് ഷെർനി. വിദ്യാ ബാലന്റെ കരിയറിൽ അടയാളപ്പെടുത്താവുന്ന ഒരു മികച്ച കഥാപാത്രം തന്നെയായിരിക്കും ഷെർനിയിലേതെന്നാണ് റിപ്പോർട്ടുകൾ.

sherni firstlook

Content highlights :vidya balan's sherni movie release on amazon priem firstlook poster out