സംവിധായകൻ വെട്രിമാരൻ വിടുതലൈ അണിയറപ്രവർത്തകരിൽ ഒരാളായ ബി. രാജയ്ക്ക് സ്വർണമോതിരം സമ്മാനിക്കുന്നു. ബി. രാജ ട്വീറ്റ് ചെയ്ത ചിത്രം
വെട്രിമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ്ചിത്രം വിടുതലൈ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. സൂരിയാണ് ചിത്രത്തിലെ നായകന്‍. വിജയ് സേതുപതി കാമിയോ വേഷത്തിലുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം സ്വര്‍ണനാണയം സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ വെട്രിമാരന്‍.
വിടുതലൈ സിനിമയുടെ ഭാഗമായ ബി.രാജയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രാജ ട്വീറ്റ് ചെയ്തു. രണ്ട് ചിത്രങ്ങളും അദ്ദേഹം ഒപ്പം ചേര്‍ത്തിട്ടുണ്ട്. വിടുതലൈയുടെ വിജയം സഹപ്രവര്‍ത്തകരുമായി പങ്കിടുന്ന വെട്രിമാരന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
ജയമോഹന്‍ രചിച്ച തുണൈവന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് വിടുതലൈ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് സൂരി എത്തിയിരിക്കുന്നത്. നടന്റെ ജീവിതത്തിലെ നാഴികക്കല്ലായ കഥാപാത്രമാണ് വിടുതലൈയിലേത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഭവാനി ശ്രീയാണ് നായിക. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രണ്ടുഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തുവരുമെന്നാണ് വിവരം. ഇളയരാജയാണ് സംഗീതസംവിധാനം.
Content Highlights: viduthalai movie success, director vetrimaaran gifted gold coins to co workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..