അഭിനയപ്രതിഭ കൊണ്ട് സിനിമാ ലോകത്ത് തന്റേതായ ഇടമുണ്ടാക്കിയ അഭിനേത്രിയാണ് വിദ്യാബാലന്‍. പ്യഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിൽ വിദ്യാബാലന്‍ എത്തിയിരുന്നു. ഇതില്‍ വിദ്യ അവതരിപ്പിച്ച ഒരു നൃത്തരംഗം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയിലെ നൃത്ത രംഗത്തെ പറ്റിയുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് വിദ്യാബാലന്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിദ്യ അനുഭവങ്ങള്‍ കുറിച്ചത്.

ന്യത്തത്തില്‍ അസാമാന്യ കഴിവുള്ള പ്രഭുദേവയെ പോലെ ഒരാളുടെ മുന്നില്‍ ന്യത്തം ചെയ്യാന്‍ ഭയന്നിരുന്നുവെന്നും ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആശങ്കയിലായിരുന്നുവെന്നും വിദ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

''2010ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി' എന്ന സിനിമയില്‍ 'ചലനം ചലനം' എന്ന ഗാനരംഗത്തില്‍ സ്‌പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. മുബൈയിലെ മാല്‍ഷജ് ഘട്ടില്‍ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ്. ചിത്രീകരണ സമയത്ത് ഞാന്‍ അനുഭവിച്ച പേടിയും പരിഭ്രാന്തിയുമാണ് ആ ഷൂട്ടിങ്ങിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്. എനിക്ക് എന്റെ ന്യത്തത്തെ കുറിച്ച് ഒട്ടും മതിപ്പില്ലാതിരുന്ന സമയത്ത് പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യണം എന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയത്. 

മാത്രമല്ല നൃത്തം ചെയ്യാനും ഞാൻ  നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം  ഈ പാട്ട് കാണുമ്പാള്‍ എനിക്ക് ഇത് വ്യത്യസ്തമായ കണ്ണിലൂടെ കാണാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ ന്യത്തം ചെയതത് മോശമല്ലലോ എന്ന തോന്നലും ചിരിയുമാണ് എനിക്ക് ഇപ്പോള്‍ വരുന്നത്. നമുക്ക് നമ്മളെകുറിച്ച് തന്നെയുള്ള മോശം അഭിപ്രായങ്ങളെ കരുണയോടും സ്‌നേഹത്തോടും ഭേദമാക്കാനുള്ള കഴിവ് കാലത്തിനുണ്ട്. പക്ഷേ അതോടൊപ്പം എന്നോട് തന്നെ ഞാന്‍ ചോദിക്കുന്നുണ്ട് ഇന്നത്തെ എന്നെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാക്കാന്‍ എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായി സ്‌നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന് ഇപ്പോള്‍ ഈ നിമിഷം തയ്യാറാണ്.'' വിദ്യ ബാലന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു

vidhya

നടനും മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു എന്‍.ടി രാമാറാവുവിന്റെ ജിവിതകഥയില്‍ അഭിനയിക്കുകയാണ് വിദ്യയിപ്പോള്‍. എന്‍.ടി രാമറാവുവിന്റെ ഭാര്യയുടെ വേഷത്തിലാണ് വിദ്യബാലന്‍ എത്തുന്നത്.

ContentHighlights: vidhya balan in urumi, urumi, santhosh shiva, prabhu deva, vidhya balan