-
രണ്ടുപാവകള്‍ തമ്മിലുള്ള കാല്പനികമായ പ്രണയം ആവഷ്‌കരിക്കുന്ന തമിഴ് മ്യൂസിക് വീഡിയോ 'മൗനങ്ങള്‍ പോതുമേ'യുമായി ഗായകന്‍ വിധു പ്രതാപ്. ഹൃദയഹാരിയായ വരികളും ഈണവും ചേരുമ്പോള്‍ ഈ പ്രണയത്തിന്റെ ഫെബ്രുവരിയില്‍ വിരഹത്തിന്റെ കഥ കൂടി പറയുകയാണ് മ്യുസിക് വിഡിയോ. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ നഷ്ടപ്പെട്ടുപോയവരുടെ ഓര്‍മകളിലേക്ക് നമ്മെ തിരിച്ചു കൊണ്ടുപോവുകയാണ് ഈ മ്യൂസിക് വീഡിയോ. സമൂഹമാധ്യമത്തിലും സംഗീതാസ്വാദകര്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
പാര്‍ത്ഥന്‍ മോഹന്‍ സംവിധാനം ചെയ്ത മ്യൂസിക് വിഡിയോയുടെ ആശയവും നിര്‍മാണവും ദീപ്തി വിധുപ്രതാപാണ് നിര്‍വഹിച്ചത്. ചാരു ഹരിഹരന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് വിധുപ്രതാപും റോണി റാഫേലും ചേര്‍ന്നാണ്. ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിട്ടുള്ളത് പ്രകാശ് റാണ. ഗിറ്റാറിസ്റ്റ് മിഥുന്‍ രാജുവാണ്. RR സ്റ്റുഡിയോയില്‍ ഗാനത്തിന്റെ മിക്‌സിങ് നിര്‍വഹിച്ചത് പ്രശാന്ത് വല്‍സജിയാണ്.
മ്യൂസിക് വീഡിയോയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍ അനൂപ് മോഹനും അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍ അരുണ്‍ ടി ശശിയും അസിസ്റ്റന്റ് ഡയറക്ടര്‍ അഭിജിത് സൈന്തവുമാണ്. അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫര്‍മാര്‍ വിനീത് ശിവന്‍, ജിത്തു ജോവല്‍, ആഷിക് അന്‍സാര്‍ ഷൈജ എന്നിവരാണ്. ക്രിയേറ്റിവ് സപ്പോര്‍ട്ട് സ്വാതി സന്തോഷ്, ഗൗരി എസ്.പിള്ള എന്നിവര്‍. ഗാനം യൂട്യൂബില്‍ ലഭ്യമാണ്.
Content Highlights: vidhu prathap's music video mounangal pothumo catches attention of people in social media
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..