തിരുവനന്തപുരം:  വീഡിയോ കോള്‍ വിളിച്ച് പണം തട്ടുന്നതായി ആരോപണമുന്നയിച്ച് സീരിയല്‍ താരം അനീഷ്. തന്റെ സഹപ്രവര്‍ത്തകനായ ആര്‍ട്ട് ഡയറക്ടര്‍ അനിലുണ്ടായ അനുഭവം പങ്കുവെച്ചാണ് അനീഷ് ഇത്തരം സംഘങ്ങള്‍ക്കെതിരേ ജാഗരൂഗരായി ഇരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

പരിചിതമില്ലാത്ത ഒരു നമ്പറില്‍നിന്നാണ് അനിലിന് കോള്‍ വരുന്നത്. കോള്‍ എടുത്തപ്പോള്‍ മറുവശത്ത് ഒരു പെണ്‍കുട്ടി സംസാരിക്കുകയും തുടര്‍ന്ന് സ്വയം വസ്ത്രം മാറ്റുകയും ചെയ്തു. പിന്നീട് ഈ വീഡിയോ കോള്‍ എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മിക്കുകയും ഇത് യുട്യൂബില്‍ അപ് ലോഡ് ചെയ്യാതിരിക്കാന്‍ 11,500 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 

BE CAREFULL 🔴

Posted by Aneesh Ravi on Saturday, 18 September 2021

സീരിയല്‍ മേഖലയില്‍ നിരവധി പേര്‍ ഇത്തരം തട്ടിപ്പിന് ഇരയായതായി അനീഷ് വ്യക്തമാക്കുന്നുണ്ട്. ഈ സംഘവുമായി അനീഷ് നേരിട്ട് സംസാരിച്ചതായും പറയുന്നു. ഐ.ജിയുടെ യൂണിഫോം ഇട്ട ഒരു വ്യക്തി സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സംസാരിച്ചതായും അനീഷ് പറയുന്നുണ്ട്. 

തട്ടിപ്പുകള്‍ തുടരുന്നതിനാല്‍ പരിചിതമല്ലാത്ത നമ്പറുകളില്‍നിന്നുളള വീഡിയോ കോളുകള്‍ എടുക്കരുത് എന്നാണ് അനീഷ് മുന്നറിയിപ്പ് നല്‍കുന്നത്. ശ്രദ്ധയോടെ ഫോണ്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. 

Content Highlights: Video call trap, Serial artist Aneesh warns