വാഗതനായ അനീഷ് വി.എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശാരി, ദിലീപ് മോഹന്‍, അഞ്ചലി നായര്‍ എഎന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍  മണിയന്‍പിള്ള രാജു , അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല ,  മണികണ്ഠന്‍ പട്ടാമ്പി , സുനില്‍ സുഗത , നിര്‍മ്മല്‍ പാലാഴി , രാജേഷ് പറവൂര്‍ എന്നീ സീനിയര്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ് , ദിവിന്‍ പ്രഭാകര്‍ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.
 
ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു. 

നര്‍മ്മവും , ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞ്  ഈ വിഷ്വല്‍ ട്രീറ്റ് ബാംഗ്ലൂരിലെ പ്രൊഡക്ഷന്‍ കമ്പനിയായ ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയാണ്  നിങ്ങളിലേക്ക് എത്തിക്കുന്നത്. ശരിയായ അധ്യാപനം, ഒരു അധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാന്‍ ശ്രമിക്കുന്ന കഥയില്‍ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും  ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്യാനെത്തിയ നടി ശാരി അഭിപ്രായപ്പെട്ടു.

Content Highlights: Viddikalude Mash Movie Shari Anjali Nair Dileep Mohan Movie title poster