വിക്കി കൗശലും കത്രീന കൈഫും സിദ്ധിവിനായക ക്ഷേത്രത്തിൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
മുംബൈ: സിദ്ധിവിനായകക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും. ഇരുവരുടെയും വിവാഹവാർഷികം കഴിഞ്ഞ മാസമാണ് ആഘോഷിച്ചത്.
അതിനു പിന്നാലെയാണ് ഇരുവരും വിക്കിയുടെ അമ്മ വീണാ കൗശലിനൊപ്പം ക്ഷേത്രത്തിലെത്തിയത്. പൂക്കളും പഴങ്ങളും മറ്റ് അർച്ചനാവസ്തുക്കളുമായി ക്ഷേത്രത്തിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .
രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് കത്രീന കൈഫ് വിക്കി കൗശലിനെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലായിരുന്നു വിവാഹ ആഘോഷങ്ങൾ. കുടുംബാംഗങ്ങളുടെയും സിനിമാമേഖലയിൽനിന്നുള്ള വളരെ കുറച്ച് സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Content Highlights: vicky kaushal and katrina kaif visited mumbai sidhi vinayaka temple, celebrity news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..