പേര് പോലെ വിചിത്രം; കൗതുകമുണർത്തി ഒരു സിനിമാ പോസ്റ്റർ


vichithram

ഷൈൻ ടോം ചാക്കോ , ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ , കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയൻ സംവിധാനം നിർവഹിക്കുന്ന വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്.

സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള ,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ആഗസ്റ്റ് മാസം തിയറ്ററുകളിലെത്തും.

അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എഡിറ്റർ - അച്ചു വിജയൻ , കോ-ഡയറക്ടർ - സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ - ആർ അരവിന്ദൻ , പ്രൊഡക്ഷൻ ഡിസൈൻ : റെയ്സ് ഹൈദർ & അനസ് റഷാദ് , കോ-റൈറ്റർ : വിനീത് ജോസ് , ആർട്ട് - സുഭാഷ് കരുൺ, മേക്കപ്പ് - സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം - ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ, സ്റ്റിൽ - രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പർവൈസർ - ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സൽ, പി ആർ ഒ - ആതിര ദിൽജിത്ത്, ഡിസൈൻ - അനസ് റഷാദ് & ശ്രീകുമാർ സുപ്രസന്നൻ .

Content Highlights: vichithram movie first look poster shine tom chacko balu vargheese kani kusruthi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented