ഷെയ്ൻ നിഗമിനെ നായകനാക്കി നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിലിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിങ്ങം ഒന്നിന്(ഓഗസ്റ്റ് 17ന്) ട്രെയ്ലർ പുറത്തിറക്കുമെന്ന് നേരത്തെ അണിയറപ്രവർതത്തകർ വ്യക്തമാക്കിയിരുന്നു.
ഗുഡ് വില്‍ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആണ് ശരത്.
ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രവീൺ പ്രഭാകറാണ് ചിത്രത്തിൻ്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.
Content Highlights : Veyil Movie Trailer Shane Nigam Sarath Menon