'വെട്ട'ത്തിലെ ഗോപാലകൃഷ്ണന്റെ സഹോദരി ഇവിടെയുണ്ട്; വീഡിയോ


പ്രിയ നമ്പ്യാർ, പ്രിയ നമ്പ്യാർ വെട്ടത്തിൽ ദിലീപിനൊപ്പം

ഒന്നോ രണ്ടോ സിനിമകളില്‍ വേഷമിട്ട് സിനിമയില്‍നിന്ന് അപ്രത്യക്ഷമാകുന്ന അഭിനേതാക്കളുണ്ട്. അതിലൊരാളാണ് പ്രിയ നമ്പ്യാര്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'വെട്ട'ത്തില്‍ ദിലീപ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് പ്രിയ അവതരിപ്പിച്ചത്. 2004-ല്‍ ഇറങ്ങിയ ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും വലിയ ഹിറ്റായി സോഷ്യല്‍ മീഡിയ നിറയുന്നമ്പോഴാണ് പ്രിയ അവതരിപ്പിച്ച ഇന്ദു എന്ന കഥാപാത്രവും ചര്‍ച്ചയാകുന്നത്. 2013-ല്‍ ഡ്രാക്കുള എന്ന സിനിമയിലാണ് പ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട് പഠനത്തിലേക്കും ജോലിയിലേക്കും തിരിഞ്ഞു.

ഒരു സിനിമാഗ്രൂപ്പിലെ ചര്‍ച്ചയിലാണ് പ്രിയ തന്റെ വിശേഷങ്ങള്‍ പറഞ്ഞത്. 'വെട്ട'ത്തിലെ ഇന്ദുവിന് നല്‍കുന്ന സ്‌നേഹം കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ വീണ്ടും അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും പ്രിയ പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോള്‍ ആയിരുന്നു 'വെട്ടം' റിലീസ് ചെയ്തത്. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത സമയത്താണ് ഇങ്ങനെയൊരു കഥാപാത്രം തേടിയെത്തത്. അതൊരു ഭാഗ്യമായിരുന്നു. കൂടുതല്‍ അഭിനയിക്കാന്‍ നോക്കിയില്ല, പഠിച്ച് ജോലി നേടണമെന്നായിരുന്നു ആഗ്രഹം.



മോഹന്‍ലാല്‍ സാര്‍ ആണ് 'വെട്ട'ത്തിലേക്ക് എന്നെ നിര്‍ദ്ദേശിച്ചത്. പ്രിയന്‍ സര്‍ ഇന്ദു എന്ന കഥാപാത്രം എനിക്കു വേണ്ടി നല്‍കുകയായിരുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഓസ്‌ട്രേലിയന്‍ കമ്പനിയിലാണ് പ്രിയ ഇപ്പോള്‍ ജോലി ചെയ്യുന്നത്. നര്‍ത്തകി കൂടിയാണ്. ജോലിയോടൊപ്പം തന്നെ നൃത്തം നന്നായി മുന്നോട്ട് പോകുന്നുണ്ടെന്ന് പ്രിയ പറഞ്ഞു.

പൊള്ളാച്ചിയിലായിരുന്നു 'വെട്ട'ത്തിന്റെ ചിത്രീകരണം. അമ്മയും ഞാനുമാണ് ലൊക്കേഷനിലേക്ക് പോയത്. അവിടെ ചെന്ന് ഇറങ്ങിയപ്പോള്‍ ദിലീപേട്ടന്റെ ഷോട്ടുകള്‍ പ്രിയന്‍സര്‍ എടുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്റെ കഥാപാത്രം എന്താണെന്നോ ഒന്നും എനിക്കറിയില്ല. കല്യാണരംഗം ആണെന്നും കല്യാണപ്പെണ്ണായി ഒരുങ്ങി നില്‍ക്കണമെന്നും എന്നോട് പറഞ്ഞു. അപ്പോള്‍ സന്തോഷമായി, കല്യാണപ്പെണ്ണായി ഒരുങ്ങുക, ഏതാണ് ചെക്കനെന്നും അറിയില്ല. അതായിരുന്നു എന്റെ ധാരണ. പിന്നീടാണ് പ്രിയന്‍ സര്‍ വന്നു പറയുന്നത്, അത്ര മേക്കപ്പോ വലിയ ആഭരണങ്ങളോ ഒന്നും വേണ്ടെന്ന്. അതോടെ എന്റെ മുഖം ചുളുങ്ങി. കാരണം എന്റെ മനസ്സില്‍ അത്രയും നേരം, എങ്ങനെ നന്നായി ഒരുങ്ങാം എന്ന ചിന്തയായിരുന്നു. കല്യാണ മണ്ഡപത്തിലേക്ക് കയറുമ്പോഴാണ് ഇത്രയും പ്രായമുള്ള ആളാണ് വരന്‍ എന്ന് ഞാനൊക്കെ അറിയുന്നത്. ആ സമയത്ത് നടക്കുന്ന സീനിലെ ഡയലോഗ് ഒക്കെ ദിലീപേട്ടന്‍ കയ്യില്‍നിന്നും എടുത്തു പറഞ്ഞ ഡയലോഗുകള്‍ ആണ്.

'വെട്ടം' സിനിമയ്ക്കു മുമ്പ് കഥാനായിക എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീടുള്ള ഒന്നര വര്‍ഷത്തിനിടെ സിനിമയൊന്നും ചെയ്തില്ല. 'വെട്ടം' റിലീസ് ചെയ്ത സമയത്ത് വലിയ ആകാംക്ഷയൊന്നും ഇല്ലായിരുന്നു. അന്ന് ചെറിയ പ്രായമല്ലേ. അതിനു ശേഷം വിനയന്‍ സാറിന്റെ ഡ്രാക്കുള എന്ന ചിത്രം ചെയ്തു. അതിനു ശേഷം ഒരു സിനിമ പോലും ചെയ്തില്ല- പ്രിയ നമ്പ്യാര്‍ പറഞ്ഞു.

Content Highlights: vettam actress Priya Nambiar Priyadarshan Dileep Film sister character


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented