സന്തോഷ് ഏച്ചിക്കാനം | ഫോട്ടോ: റഫീഖ് പട്ടേരി മാതൃഭൂമി
സന്തോഷ് ഏച്ചിക്കാനം വീണ്ടും തിരക്കഥയൊരുക്കുന്നു. പരസ്യ ചിത്ര സംവിധായകൻ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന വേട്ടയ്ക്കൊരു മകൻ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം തിരക്കഥാകൃത്തിന്റെ കുപ്പായമണിയുന്നത്.
കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യതയുമായാണ് വേട്ടയ്ക്കൊരു മകൻ ഒരുങ്ങുക. അന്നയും റസൂലും, ബാച്ചിലർ പാർട്ടി, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയവയാണ് സന്തോഷ് ഏച്ചിക്കാനം ഇതിനുമുമ്പ് തിരക്കഥയൊരുക്കിയ ചിത്രങ്ങൾ. കിഷോർ മണിയാണ് ക്യാമറ.
താരങ്ങളുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. എസ്. ഹരീഷിന്റെ വേട്ടയ്ക്കൊരുമകൻ എന്ന ചെറുകഥയാണ് സിനിമയ്ക്കാധാരം.
Content Highlights: vettakkoru makan movie, Santhosh Echikkanam, latest malayalam movie news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..